പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് ബി.ജെ.പിയിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. സി.പി.എമ്മിലെ മാമ്പഴത്തറ സലീം 245 വോട്ടിൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇരുമുന്നണിയും തുല്യനിലയിൽ എത്തിയതോടെ നിലവിലെ യു.ഡി.എഫ് പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാകും. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥിയായി വിജയിച്ച സലീം സ്ഥാനം രാജിവെച്ച് ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പഞ്ചായത്ത് പ്രസിഡൻറ് സുജ തോമസിെൻറ ഭർത്താവ് കൂടിയായ കോൺഗ്രസിലെ തോമസ് മൈക്കിളിനെയാണ് സലീം പരാജയപ്പെടുത്തിയത്.
ബി.ജെ.പിയിലെ ലീനയും മറ്റൊരു സ്വതന്ത്രനും രംഗത്തുണ്ടായിരുന്നു. ആകെ പോൾ ചെയ്ത 888 വോട്ടുകളിൽ സലീമിന് 485 വോട്ടും തോമസ് മൈക്കിളിന് 240 വോട്ടും ലീനക്ക് 162 വോട്ടും സ്വതന്ത്രന് ഒരു വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ 42 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് സലീം വിജയിച്ചത്.
എൽ.ഡി.എഫിെൻറ വിജയത്തോടെ 13 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ എൽ.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും അംഗങ്ങളായി. ബി.ജെ.പിയുടെ അംഗസംഖ്യ ഒന്നായി കുറഞ്ഞു. ഒരു സ്വതന്ത്രയുമുണ്ട്. സ്വതന്ത്രയെ ഒപ്പം നിർത്തി വൈസ് പ്രസിഡന്റാക്കി പഞ്ചായത്ത് ഭരണം യു.ഡി.എഫ് നേടുകയായിരുന്നു. അന്നത്തെ വോട്ടെടുപ്പിൽ ബി.ജെ.പിയുടെ രണ്ട് മെംബർമാരും വിട്ടുനിന്നു. എൽ.ഡി.എഫിന് ആറും യു.ഡി.എഫിന് സ്വതന്ത്ര ഉൾപ്പടെ അറും അംഗങ്ങളായി. ഇരു കൂട്ടരും തുല്യമായതോടെ ഭരണ പ്രതിസന്ധിക്ക് ഇടയാക്കും.
പ്രസിഡന്റ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങളിലേക്ക് എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നാൽ വോട്ടെടുപ്പിൽ ബി.ജെ.പി അംഗത്തിെൻറ നിലപാട് നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.