ഉത്ര വധക്കേസ്: പുതിയ കുറ്റം ചുമത്തുന്നതിൽ 14ന് വിധി

പുനലൂർ: അഞ്ചൽ ഏറം ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ പുതിയ കുറ്റം ചുമത്തുന്നത് സംബന്ധിച്ച് 14ന് പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറയും. പ്രതികൾക്കെതിരെ നിലവിലെ കുറ്റങ്ങൾ കൂടാതെ സ്ത്രീധന പീഡനക്കേസ് മൂന്നും നാലും വകുപ്പുകൾകൂടി ഉൾപ്പെടുത്തണമെന്ന് പ്രോസിക്യൂഷൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച വാദം നടന്നു.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് നേരത്തേ ചുമത്തിയത്. ഈ കേസിലും സൂരജാണ് ഒന്നാംപ്രതി. ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സൂരജ് എസ്‌. കുമാർ, രണ്ടാംപ്രതി സൂരജിന്‍റെ പിതാവ് സുരേന്ദ്ര പണിക്കർ, മൂന്നാംപ്രതി മാതാവ് രേണുക, നാലാംപ്രതി സൂരജിന്റെ സഹോദരി സൂര്യ എന്നിവർ ചൊവ്വാഴ്ച കോടതിയിൽ ഹാജരായി. സൂരജ് ഒഴികയുള്ളവർ ജാമ്യത്തിലാണ്. പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് സൂരജിനെ പൊലീസ് കോടതിയിൽ എത്തിക്കുകയായിരുന്നു.

Tags:    
News Summary - Uthara murder case-Verdict on 14th on new charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.