പുനലൂർ: ആര്യങ്കാവിലെ മോട്ടോർ വെഹിക്കിൾ ചെക്പോസ്റ്റിൽ വിജിലൻസ് മിന്നൽ പരിശോധന. വണ്ടിക്കാരിൽനിന്ന് പടിപ്പണമായി വാങ്ങിയതെന്ന് സംശയിക്കുന്ന മൂവായിരത്തോളം രൂപ ചെക് പോസ്റ്റ് പരിസരത്തെ മാവിൻ ചുവട്ടിൽനിന്ന് കണ്ടെടുത്തു. കൂടാതെ ചില്ലറ മാറാനെന്ന് പറഞ്ഞ് ചെക്ക്പോസ്റ്റിലെത്തിയ അരിവ്യാപാരിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും അരലക്ഷം രൂപയും പിടികൂടി. പിന്നിട് അരിവ്യാപാരിയുടെ ആര്യങ്കാവ് റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള ഗോഡൗൺ സിവിൽ സപ്ലൈ അധികൃതരുടെ സാന്നിധ്യത്തിൽ റെയ്ഡ് ചെയ്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന എട്ട് ടണ്ണോളം അരിയും പിടികൂടി.
വെള്ളിയാഴ്ച രാവിലെ ആറോടെയാണ് ഡിവൈ.എസ്.പി എ. അബ്ദുൽ വഹാബിെൻറ നേതൃത്വത്തിൽ വിജിലൻസ് സംഘം ആര്യങ്കാവ് പാലരുവി ജങ്ഷനിലെ ചെക്പോസ്റ്റ് ഓഫിസിലെത്തിയത്. ഈ സമയം ഒരു എ.എം.വിയും പ്യൂണും മാത്രമേ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളു. വെഹിക്കിൾ ഓഫിസിൽനിന്നും കണക്കിൽപെടാത്തതടക്കം കൂടുതൽ പണം കണ്ടെടുത്തതായാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് വിജിലൻസ് സംഘം കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലെടുത്ത അരി വ്യാപാരിയെ പിന്നീട് വിട്ടയച്ചു. ഇയാളിൽ നിന്നും പിടികൂടിയ പണം കോടതിക്ക് കൈമാറുമെന്നും വിജിലൻസ് സംഘം പറഞ്ഞു. '
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.