പുനലൂർ: അന്തർസംസ്ഥാന പാതയിൽ ആര്യങ്കാവ് മുരുകൻപാഞ്ചാലിലെ പാലത്തോട് ചേർന്ന് വെള്ളക്കെട്ടും കുഴിയും വാഹനങ്ങൾക്ക് ഭീഷണി. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടു. 4.60 കോടി രൂപ മുടക്കി നാലുവർഷം മുമ്പാണ് പാലം നിർമിച്ചത്. വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത നിലയിൽ പാത താഴ്ന്നത് മൂലം ചെറിയ മഴയിൽപ്പോലും വെള്ളം കെട്ടുന്നു. പാലത്തിന്റെ ഒരു വശം തോടും മറുവശം കുഴിയുമാണ്. വെള്ളം കെട്ടിനിന്ന് പാത ക്രമേണ കുഴിയായി.
കുഴിയറിയാതെ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ പ്ലേറ്റും ആക്സിലും ഒടിഞ്ഞ് അപകടത്തിലാകുകയാണ്. പാതയിലെ കുഴി അടക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും ദേശീയപാത അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരിസരവാസികൾ പറഞ്ഞു. ശനിയാഴ്ച രാവിലെ നാട്ടുകാരായ ചിലർ മുൻകൈയെടുത്ത് വെള്ളം ഒഴിക്കിവിടാൻ ചാലുകീറിയെങ്കിലും ഫലപ്രദമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.