Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightദേശീയപാതയിൽ കെണിയായി...

ദേശീയപാതയിൽ കെണിയായി വെള്ളക്കെട്ടും കുഴിയും

text_fields
bookmark_border
national highway
cancel
camera_alt

ദേ​ശീ​യ പാ​ത​യി​ൽ ആ​ര്യ​ങ്കാ​വ് മു​രു​ക​ൻ പാ​ഞ്ചാ​ൽ പാ​ല​ത്തി​ലെ വെ​ള്ള​ക്കെ​ട്ടും കു​ഴി​യും

പു​ന​ലൂ​ർ: അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ആ​ര്യ​ങ്കാ​വ് മു​രു​ക​ൻ​പാ​ഞ്ചാ​ലി​ലെ പാ​ല​ത്തോ​ട് ചേ​ർ​ന്ന് വെ​ള്ള​ക്കെ​ട്ടും കു​ഴി​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. 4.60 കോ​ടി രൂ​പ മു​ട​ക്കി നാ​ലു​വ​ർ​ഷം മു​മ്പാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ൽ പാ​ത താ​ഴ്ന്ന​ത് മൂ​ലം ചെ​റി​യ മ​ഴ​യി​ൽ​പ്പോ​ലും വെ​ള്ളം കെ​ട്ടു​ന്നു. പാ​ല​ത്തി​ന്റെ ഒ​രു വ​ശം തോ​ടും മ​റു​വ​ശം കു​ഴി​യു​മാ​ണ്. വെ​ള്ളം കെ​ട്ടി​നി​ന്ന്​ പാ​ത ക്ര​മേ​ണ കു​ഴി​യാ​യി.

കു​ഴി​യ​റി​യാ​തെ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ്ലേ​റ്റും ആ​ക്സി​ലും ഒ​ടി​ഞ്ഞ്​ അ​പ​ക​ട​ത്തി​ലാ​കു​ക​യാ​ണ്. പാ​ത​യി​ലെ കു​ഴി അ​ട​ക്കാ​നും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രാ​യ ചി​ല​ർ മു​ൻ​കൈ​യെ​ടു​ത്ത് വെ​ള്ളം ഒ​ഴി​ക്കി​വി​ടാ​ൻ ചാ​ലു​കീ​റി​യെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwayWaterloggingpotholes
News Summary - Waterlogging and potholes as traps on national highway
Next Story