പുനലൂർ: അച്ചൻകോവിൽ ജനവാസമേഖലയിൽ കൃഷിക്ക് നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊന്നു തുടങ്ങി. ആര്യങ്കാവ് പഞ്ചായത്ത് അധികൃതരുടെ മേൽനോട്ടത്തിൽ വർക്കലയിൽനിന്നുള്ള അഞ്ച് സംഘമാണ് നാടൻ തോക്കുമായെത്തി പന്നികളെ വെടിവെക്കുന്നത്. ജനവാസമേഖലയിൽ ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് സർക്കാർ നൽകിയ പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തിലാണിത്.
ശനിയാഴ്ച വൈകിട്ട് വരെ 10 പന്നികളെ കൊന്നു. അച്ചകോവിൽ പട്ടികജാതി കോളനി പരിസരത്തുനിന്നാണ് രണ്ട് പന്നികളെ വെടിവെച്ചത്. ആറുമാസം മുമ്പ് പത്തു പന്നികളെ വെടിവെച്ച് കൊന്നിരുന്നു. കൊല്ലുന്ന പന്നികളെ കുഴിച്ചുമൂടാനുള്ള ചെലവിനുള്ള തുക പഞ്ചായത്തിന് കണ്ടെത്താൻ കഴിയാത്തതിനാൽ വെടിവെക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. ജനവാസമേഖലയിൽ പന്നികളുടെ ശല്യം വീണ്ടും രൂക്ഷമായതോടെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. കൊന്ന പന്നികളെ സംസ്കരിക്കാൻ സി.പി.എം പ്രവർത്തകർ സംവിധാനം ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.