പന്നികളെ വെടിവെച്ചു കൊന്നു

പുനലൂർ: അച്ചൻകോവിലിൽ ജനജീവിതത്തിന് ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ചു കൊന്നുതുടങ്ങി. പഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് സർക്കാർ നൽകിയ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. ചൊവ്വാഴ്ച അച്ചൻകോവിലിൽ 10 പന്നികളെ കൊന്നു.

പൊലീസ് സ്റ്റേഷന് സമീപത്തെ അംഗൻവാടി പരിസരം, പൊതുമരാമത്ത് വിശ്രമം കേന്ദ്രത്തിനു പിന്നിലെ കൃഷിയിടം തുടങ്ങിയ ഭാഗത്തുണ്ടായിരുന്ന പന്നികളെയാണ് കൊന്നത്. ഇവയെ മറവ് ചെയ്യാൻ ആവശ്യമായ മണ്ണെണ്ണ അടക്കം നാട്ടുകാർ എത്തിച്ചുനൽകി. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്‍റ് സുജ തോമസിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി.

മേഖലയിൽ പന്നികളുടെ ആക്രമണം കാരണം പകൽപോലും വീട്ടുമുറ്റത്ത് ഇറങ്ങാനാവാത്ത സാഹചര്യമായിരുന്നു. ജങ്ഷനിലും റോഡിലും കൂട്ടമായി ഇറങ്ങുന്ന പന്നി ശബരിമല തീർഥാടകരടക്കം യാത്രക്കാർക്കും ഭീഷണിയായിരുന്നു. വിളകൾ നശിപ്പിക്കുന്നതിനൊപ്പം വീട്ടിനുള്ളിൽ കയറി ആക്രമിക്കുന്നതും പതിവാണ്. കഴിഞ്ഞയാഴ്ച വീട്ടിനുള്ളിൽ നിന്ന വീട്ടമ്മയുടെ കാൽ പന്നി കുത്തിക്കീറി.

Tags:    
News Summary - wild boar-shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.