പുനലൂർ: ആര്യങ്കാവ് തലപ്പാറയിൽ കാട്ടാന ഇറങ്ങി കൃഷിയും തൊഴിലാളികൾ താമസിക്കുന്ന ഷെഡും നശിപ്പിച്ചു. ആനയെ തുരത്താൻ എത്തിയ വനപാലകരെയും വിരട്ടി ഓടിച്ചു. തലപ്പാറ ഒന്നര ഏക്കർ മുട്ടംതുണ്ടിയിൽ ജേക്കബ് മാത്യുവിന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ രാത്രി മോഴയാന ഇറങ്ങിയത്. 30 ഓളം റബർ, തെങ്ങ്, കമുക് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. തൊഴിലാളികൾ താമസിക്കുന്ന ഷെഡിെൻറ ജനാലകളും വാതിലും അടിച്ചുതകർത്തു.
തൊഴിലാളികൾ ദീപാവലിക്ക് നാട്ടിൽ പോയതിനാൽ ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് ആര്യങ്കാവ് വനപാലകർ രാത്രിയിൽ ഇവിടെ എത്തിയെങ്കിലും ആന ഇവരെ വിരട്ടിയോടിച്ചു. ശനിയാഴ്ച രാവിലെയും കൃഷിയിടത്തിൽ തന്നെ നിലയുറപ്പിച്ചിരുന്ന ആനയെ കൂടുതൽ വനപാലകരെത്തി വിരട്ടി കാടുകയറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.