പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാട് എസ്റ്റേറ്റ് മേഖലയിലെ ലയത്തിന് സമീപം കാട്ടാനകൾ തമ്പടിച്ചതോടെ തൊഴിലാളി കുടുംബങ്ങൾ ഭീതിയിൽ. മെത്താപ്പ്, അരണ്ടൽ, പൂത്തോട്ടം എന്നീ എസ്റ്റേറ്റിനോട് ചേർന്നുള്ള ലയങ്ങൾക്ക് സമീപമാണ് ആനകൾ ഒറ്റക്കും കൂട്ടമായും ചുറ്റി നടക്കുന്നത്.
തിങ്കളാഴ്ച സന്ധ്യയോടെ ഈ ഭാഗത്ത് ഒറ്റയാനെത്തി കൃഷികൾ നശിപ്പിച്ചിരുന്നു. തൊഴിലാളികൾ ഈ വിവരം അറിയിച്ചെങ്കിലും ആര്യങ്കാവിലെ വനപാലകർ ഇടപെടാൻ തയാറായില്ല. ചൊവ്വാഴ്ച രാവിലെ ആനക്കൂട്ടം അമ്പനാട് മസ്റ്റർ ഓഫിസിന് സമീപത്തുള്ള ചൂടക്കാട്ടിൽ ലയത്തിന്റ അരികിലെത്തി.
തൊഴിലാളികൾ വിരട്ടി കാട് കയറ്റിയെങ്കിലും പിന്നാലെ ആനകൾ വീണ്ടും അതേഭാഗത്തെത്തി നാശം വരുത്തി. ആനകളെ പേടിച്ച് ലയങ്ങളിൽനിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. കുട്ടികളെ സ്കൂളിൽ അയക്കാനും ഭയക്കുന്നു. പകൽ സമയത്തുപോലും എസ്റ്റേറ്റിനോട് ചേർന്നുള്ള റോഡുകളിൽ വാഹനങ്ങളിൽ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. നെടുമ്പാറ ഫാക്ടറിക്ക് സമീപത്തെ ലയത്തിനരികിലും കഴിഞ്ഞ രാത്രി കാട്ടാന ഇറങ്ങി നാശം ഉണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.