ശാസ്താംകോട്ട: ഡ്രൈവർ യൂനിഫോം ധരിക്കാതെ ഓട്ടോ ഓടിച്ച സി.പി.എം നേതാവിനെ ചോദ്യം ചെയ്ത ശൂരനാട് എസ്.ഐയെ നേതാക്കളുടെ നേതൃത്വത്തിൽ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി ആക്ഷേപം. കഴിഞ്ഞ ദിവസം ചക്കുവള്ളി ജങ്ഷനിലാണ് സംഭവം നടന്നത്.
സ്ഥിരമായി യൂനിഫോം ധരിക്കാതെ വണ്ടിയോടിക്കുന്നത് ചോദ്യം ചെയ്തത് വാക്കേറ്റത്തിലും മൽപിടിത്തത്തിലും കലാശിക്കുകയിരുന്നത്രെ. തുടർന്ന് സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ എസ്.ഐയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.