പ​രീ​ക്ഷ​ക്കെ​ത്തി​യ രാ​മ​ച​ന്ദ്ര​നെ കോ​ള​ജ് അ​ധി​കൃ​ത​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ക്കു​ന്നു

81ാം വയസ്സിൽ ഡിഗ്രി പരീക്ഷയെഴുതി രാമചന്ദ്രൻ

ഇരവിപുരം: ഡിഗ്രിക്കാരനാകണമെന്ന ആഗ്രഹം സാക്ഷാത്കരിക്കുന്നതിനായി എൺപത്തി ഒന്നുകാരൻ പേരക്കുട്ടികളുടെ പ്രായത്തിലുള്ള കുട്ടികളാടൊപ്പം കേരള യൂനിവേഴ്സിറ്റിയുടെ ഡിഗ്രി പരീക്ഷക്കെത്തി. 1960ൽ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച കൊല്ലം തട്ടാമല മണി മന്ദിരത്തിൽ ജി. രാമചന്ദ്രൻ (81) ആണ് പരീക്ഷയെഴുതുന്നതിനായി കൊട്ടിയം ഡോൺ ബോസ്കോ കോളജിലെത്തിയത്. എസ്.എസ്.എൽ.സി വിജയിച്ചെങ്കിലും സാമ്പത്തിക പ്രയാസങ്ങൾ മൂലം തുടർപഠനത്തിന് കഴിഞ്ഞില്ല.

സഹകരണ സ്ഥാപനത്തിൽ ജോലി ലഭിച്ചതിനെ തുടർന്ന് പഠനം തുടർന്നതുമില്ല. അമ്പത്തിയെട്ടാം വയസ്സിൽ സർവിസിൽനിന്ന് വിരമിച്ച ശേഷം ഉപരിപഠനമെന്ന മോഹം ഉപേക്ഷിക്കാതെ 2019ൽ പ്ലസ്ടു വിജയിച്ചു.

തുടർന്ന് കേരള യൂനിവേഴ്സിറ്റിയിൽ പ്രൈവറ്റായി സോഷ്യോളജിയിൽ ഡിഗ്രിക്ക് ചേർന്നു. നാലാം സെമസ്റ്റർ പരീക്ഷക്കായി കൊട്ടിയം ഡോൺ ബോസ്കോ കോളജിലെത്തിയ രാമചന്ദ്രനെ പ്രിൻസിപ്പൽ ഡോ. വൈ. ജോയി, ഡയറക്ടർ ഫാ. ബേബി ജോൺ, വൈസ് പ്രിൻസിപ്പൽ ഫാ. ബിന്നി മാനുവൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇദ്ദേഹത്തിന്‍റെ മകൻ മനു ഫിഷറീസ് വകുപ്പിലും മകൾ മായ ഹയർ സെക്കൻഡറി വകുപ്പിലും ജോലി നോക്കുന്നു.  

Tags:    
News Summary - Ramachandran wrote his degree exam at the age of 81

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.