കിളികൊല്ലൂര്‍: വാനില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച റേഷന്‍ സാധനങ്ങള്‍ പിടികൂടി. ഡ്രൈവർ കസ്റ്റഡിയില്‍. ചാത്തന്നൂര്‍ വെളിച്ചിക്കാല പാലവിള പുത്തന്‍വീട്ടില്‍ ഹാഷിർ (38) ആണ് പിടിയിലായത്.
കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച 27ചാക്ക് റേഷന്‍സാധനങ്ങളാണ് കിളികൊല്ലൂര്‍ പൊലീസും കണ്‍ട്രോള്‍ റൂം പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തത്. വ്യാഴാഴ്ച വൈകീട്ട് കിളികൊല്ലൂര്‍ സ്‌റ്റേഷനു സമീപം വാഹനപരിശോധന നടക്കുന്നതിനിടെ എത്തിയ വാന്‍ പരിശോധന ഭയന്ന് പൊലീസിനെ വെട്ടിച്ച് ഇടറോഡിലേക്ക് തിരിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
ഈ വാഹനത്തെ പിന്തുടര്‍ന്നെത്തിയ പൊലീസ് സംഘം വാനും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇടവഴിയിലേക്ക് വാന്‍ തിരിക്കുന്നതിനിടെ വാനിെൻറ നിയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിച്ചു. വാഹനത്തില്‍ രണ്ടുപേരുണ്ടായിരുന്നെങ്കിലും ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. സപ്ലൈ ഓഫിസിലെ ഉദ്യോഗസ്ഥരെത്തി വാനില്‍ കടത്തിയത് റേഷന്‍സാധനങ്ങളാണെന്ന് സ്ഥിരീകരിച്ചു. 20ചാക്ക് വെള്ള അരി, അഞ്ച് ചാക്ക് ചുവന്ന അരി, രണ്ട് ചാക്ക് ഗോതമ്പ് എന്നിവയാണ് വാനിലുണ്ടായിരുന്നത്.
കിളികൊല്ലൂര്‍ സി.ഐ കെ. പി. ധനീഷിെൻറ നേതൃത്വത്തില്‍ കിളികൊല്ലൂര്‍ സ്റ്റേഷന് എസ്.ഐമാരായ എസ്. ശ്രീനാഥ്, ജയന്‍, മധു, സന്തോഷ്, കണ്‍ട്രോള്‍റൂം എസ്.ഐ രാജു, സി.പി.ഒമാരായ ഷെമീര്‍ഖാന്‍, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഹാഷിറിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.