കൊല്ലം: 'ഒരുപാട് അനുഭവിച്ചു മോൾ ഉൾപ്പെടെ കുട്ടികൾ. രക്ഷപ്പെടാൻ അതിർത്തിയിലേക്ക് ഓടിയെത്തിയ അവരെ എടുത്ത് എറിയുകയായിരുന്നു യുക്രെയ്ൻ പട്ടാളക്കാർ. അവൾക്ക് ശ്വാസംമുട്ടൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ട് പോലും അവർ ദാക്ഷിണ്യം കാണിച്ചില്ല.
ഇപ്പോൾ റുമേനിയയിൽ ഒരു പട്ടാളക്യാമ്പിന്റെ സുരക്ഷയിൽ മകൾ എത്തി എന്നതാണ് ആശ്വാസം. ഉടനെ നാട്ടിലെത്തണേ എന്ന പ്രാർഥനയിലാണ് ഞങ്ങൾ'- യുക്രെയ്നിൽനിന്നുള്ള പലായനത്തിനിടയിൽ മകൾ ഫാത്തിമ അനുഭവിക്കേണ്ടിവന്ന ദുരിതം വിവരിച്ചപ്പോൾ സജീനയുടെ സ്വരമിടറി. വിനിസ്റ്റ്യ നാഷനൽ യൂനിവേഴ്സിറ്റിയിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയായ ഫാത്തിമ കഴിഞ്ഞദിവസമാണ് റുമേനിയയിലെത്തിയത്. യുക്രെയ്നിലെ ഇന്ത്യൻ എംബസിയിൽനിന്ന് യാതൊരു സഹായവും അവർക്ക് ലഭിച്ചിരുന്നില്ല.
മൈലാപ്പൂര് സ്വദേശി നജീം-സജീന ദമ്പതികളുടെ മകളാണ് ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.