ബി.ആർ.പി. ഭാസ്കറിന് ആദരവുമായി സ്നേഹക്കൂട്ടായ്മ

കൊല്ലം: പ്രശസ്ത മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്കറിന്‍റെ നവതിയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമിയുടെയും സി.ആർ. രാമചന്ദ്രൻ ഫൗണ്ടേഷന്‍റെയും ആഭിമുഖ്യത്തിൽ സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി തയാറാക്കിയ 'ബി.ആർ.പി-ചരിത്രത്തോടൊപ്പം ഒരാൾ' ഡോക്യുഫിക്ഷന്റെ പ്രകാശനവും നടന്നു.

ചലച്ചിത്രകാരൻ ഡോ. ബിജുവാണ് സംവിധാനം ചെയ്തത്.രാഷ്ട്രീയത്തിലെയും സമൂഹത്തിലെയും പ്രവണതകൾ സൂക്ഷ്മമായി വിലയിരുത്തുകയും അതിലെ അരുതായ്കകളെ തടയാൻ ശ്രമിക്കുകയും വേണമെന്ന് സി.ആർ. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തവെ ബി.ആർ.പി. ഭാസ്കർ പറഞ്ഞു. മാധ്യമപ്രവർത്തനത്തിലും കാഴ്ചപ്പാടുകളിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന്‍റെ സമീപനങ്ങളിലും നല്ലതല്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡോക്യുഫിക്ഷൻ പ്രകാശനം ജോൺ ബ്രിട്ടാസ് എം.പി നിർവഹിച്ചു. അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ്, ഡോ.ശൂരനാട് രാജശേഖരൻ, കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ഏഷ്യാനെറ്റ് ന്യൂസ് അസോ.എഡിറ്റർ പി.ജി. സുരേഷ് കുമാർ, വി. പ്രതാപചന്ദ്രൻ, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്‍റ് അജിത് ശ്രീനിവാസൻ, സെക്രട്ടറി ജി. ബിജു, മീഡിയ അക്കാദമി സെക്രട്ടറി എൻ.പി. സന്തോഷ്, സി.ആർ. രാമചന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്‍റ് എസ്. സുധീശൻ, സെക്രട്ടറി കെ. സുന്ദരേശൻ, ട്രഷറർ ഡി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു. ഡോ. ബിജുവിന് ബി.ആർ.പി. ഭാസ്കർ ഉപഹാരം സമർപ്പിച്ചു.

Tags:    
News Summary - respect for B.R.P Bhaskar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.