പരിക്കേറ്റ സുമ സുരേഷ്

എൽ.ഡി.എഫ് സ്​ഥാനാർഥിയുടെ വീട്ടിൽ കയറി ആർ.എസ്​.എസ്​ ആക്രമണം

ഓയൂർ: എൽ.ഡി.എഫ് സ്​ഥാനാർഥിയുടെ വീട്ടിൽ കയറി ആർ.എസ്​.എസ്​ ആക്രമണം. വെളിയം പഞ്ചായത്തിലെ ചെപ്രവാർഡ് സ്​ഥാനാർഥിയായിരുന്ന സുമ സുരേഷിനാണ് ആർ.എസ്​.എസ്​ ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം.വാർഡിൽ ബി.ജെ.പി ജയിച്ചതിെൻറ ആഘോഷത്തിൽ കാറിൽ എത്തിയ നാലംഗസംഘം സുമയുടെ വീടിെൻറ മുന്നിൽ അമിട്ടുകൾ പൊട്ടിക്കുകയും വീട്ടുകാരെ അസഭ്യം വിളിക്കുകയും വീട്ടിൽ അതിക്രമിച്ച് കയറാനുള്ള ശ്രമവും നടത്തി.

വീട്ടിൽനിന്ന് സ്​ഥാനാർഥി പുറത്തിറങ്ങിയപ്പോൾ ഭർത്താവിനെ ആർ.എസ്.എസുകാർ ആക്രമിക്കുകയായിരുന്നു.പിടിച്ചുമാറ്റാൻ വന്ന സുമയെ ആർ.എസ്​.എസ്​ പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു. കഴുത്തിന് പരിക്കേറ്റ സുമ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ സ്​ഥല​െത്തത്തി. കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ പൊലീസ്​ കേ​െസടുത്തു. 

Tags:    
News Summary - RSS attack LDF candidate's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.