കൊല്ലം: ആര്‍.ടി.പി.സി.ആര്‍ ഫലം അറിയുന്നതിനായി ലാബ്‌സിസില്‍ നിന്ന് മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനം തയാര്‍. ഫലം അവരവര്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്നതിന് ഇത് സഹായകമാകും. http://labsys.health.kerala.gov.in/ എന്ന ലാബ്‌സിസ് വെബ്സൈറ്റ് സന്ദര്‍ശിച്ച് ഇടതുവശത്തെ ഹോം സ്‌ക്രീനില്‍ ലഭിക്കുന്ന ഡൗണ്‍ലോഡ് ടെസ്റ്റ് റിപ്പോര്‍ട്ട് എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് എസ്.ആര്‍.എഫ് ഐ.ഡി രേഖപ്പെടുത്തണം.
എസ്.ആര്‍.എഫ് ഐ.ഡി അറിയാത്തവര്‍ തൊട്ടുതാഴെയുള്ള 'നോ യുവര്‍ എസ്.ആര്‍.എഫ് ഐ.ഡി' ഓപ്ഷന്‍ ക്ലിക് ചെയ്യണം. ഇതില്‍ സാമ്പ്ള്‍ എടുത്ത തീയതി, ജില്ല, രോഗിയുടെ പേര്, രോഗിയുടെ മൊബൈല്‍ നമ്പര്‍ എന്നിങ്ങനെ നാല് വിവരങ്ങള്‍ നൽകണം. തുടര്‍ന്ന്, സ്‌ക്രീനില്‍ തെളിയുന്ന ക്യാപ്ച രേഖപ്പെടുത്തണം. ഈ ഘട്ടത്തില്‍ എസ്.ആര്‍. എഫ്.ഐ.ഡി ലഭിക്കും. ഹോം സ്‌ക്രീനില്‍നിന്ന് ഒരിക്കല്‍ കൂടി ഡൗണ്‍ലോഡ് ടെസ്റ്റ് റിപ്പോര്‍ട്ട് എന്ന മെനു ക്ലിക് ചെയ്ത് എസ്.ആര്‍. എഫ്.ഐ.ഡി രേഖപ്പെടുത്തി റിപ്പോര്‍ട്ട് എടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.