കൊല്ലം: 'ട്രാക്ക്' നേതൃത്വത്തിൽ രാത്രിയിൽ ഡ്രൈവർമാർക്ക് കൊല്ലം കാവനാട് ബൈപാസ് ടോൾ ബൂത്തിൽ നടത്തിവരുന്ന ചുക്ക് കാപ്പി വിതരണത്തിന് പിന്തുണയുമായി എസ്.ബി.ഐയും. മോട്ടോർ വാഹന വകുപ്പിന്റെ മേൽനോട്ടത്തിൽ 'ട്രാക്ക്' എല്ലാ വർഷവും ഡിസംബർ ഒന്നു മുതൽ 31 വരെ ദേശീയപാതയിലെ വിവിധ സ്ഥലങ്ങളിൽ രാത്രികാല ഡ്രൈവർമാർക്ക് ചുക്കു കാപ്പി വിതരണം ചെയ്യുന്നുണ്ട്.
എസ്.ബി.ഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കട രമണബായി റെഡ്ഡി ട്രാക്കിന്റെ ബോധവത്കരണ പരിപാടിയിൽ പങ്കാളിയായി. സമൂഹ നന്മ ലക്ഷ്യമാക്കിയുള്ള ഉദ്യമത്തിന് എസ്.ബി.ഐയുടെ പിന്തുണയും അറിയിച്ചു.
തുടർന്ന് സി.ജി.എമ്മിന്റെ നിർദേശപ്രകാരം കൊല്ലം അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് ഡെപ്യൂട്ടി ജനറൽ മാനേജർ എം.എ. മഹേഷ് കുമാർ, റീജനൽ മാനേജർ ഷീബ ചിത്തജൻ എന്നിവരുടെ നേതൃത്വത്തിൽ ബിഷപ് ജെറോം നഗർ ശാഖയിലെ ജീവനക്കാർ ചുക്ക് കാപ്പി വിതരണം ചെയ്തു. ട്രാക്ക് പ്രസിഡന്റ് ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് സന്തോഷ് തങ്കച്ചൻ, സാമൂഹിക പ്രവർത്തക ഉഷശ്രീ മേനോൻ, ബാങ്ക് ഉദ്യോഗസ്ഥർ, ട്രാക്ക് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.