കരുനാഗപ്പള്ളി: വീടിന് മുന്നിലിരുന്ന സ്കൂട്ടർ കത്തിനശിച്ച നിലയിൽ. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.മരുതൂർക്കുളങ്ങര തെക്ക് തത്തൻപറമ്പിൽ ഷാനവാസിെൻറ വീടിനുമുന്നിലിരുന്ന സ്കൂട്ടറാണ് കത്തിയത്. ആളിക്കത്തിയതിനെ തുടർന്ന് ജനലിനും വീടിെൻറ ഭാഗങ്ങളിലേക്കും തീ പടർന്നുപിടിച്ചു.
ജനൽ ഗ്ലാസുകൾ പൊട്ടിത്തെറിച്ചതോടെ ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ തീയണക്കുകയായിരുന്നു. സംഭവമറിഞ്ഞ് കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി. വാഹനം ആരോ കത്തിച്ചതാണെന്ന് വീട്ടുകാർ പറയുന്നു.
കഴിഞ്ഞ 16ന് വട്ടത്തറ ജങ്ഷനിൽ ഷാനവാസ് നടത്തുന്ന കടക്കുനേരെ ഒരു സംഘം അക്രമണം നടത്തി കട അടിച്ചുതകർത്തിരുന്നു. ഇതുസംബന്ധിച്ച് കരുനാഗപ്പള്ളി പൊലീസിൽ കേസ് നിലവിലുണ്ട്. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.