കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസുകളിൽ രണ്ട് യുവാക്കൾ പിടിയിലായി. ശക്തികുളങ്ങര കന്നിമേൽചേരി വെളുത്തിടം പുരയിടത്തിൽ സുജിത്തിനെ (19) ശക്തികുളങ്ങര പൊലീസും പള്ളിമൺ ഇളവൂർ നൗഫൽ മൻസിലിൽ നിതിൻഷായെ (21) കണ്ണനല്ലൂർ പൊലീസുമാണ് പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി പ്രണയം നടിച്ച് സൗഹൃദം സ്ഥാപിച്ച പ്രതികൾ വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ പെൺകുട്ടി തനിച്ചായിരുന്ന സമയത്ത് വീട്ടിലെത്തി ലൈംഗികാതിക്രമം നടത്തുകയും ജൂലൈയിൽ പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു എന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നടത്തി കടത്തിക്കൊണ്ട് പോയി വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച കുറ്റത്തിനാണ് നിതിൻഷായെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.