െകാല്ലം: പി.എസ്.സിയുടെ എസ്.െഎ പരീക്ഷയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അഭിഭാഷകെൻറ വിടുതൽ ഹരജി കോടതി തള്ളി. 2010 ഒക്ടോബർ 12ന് നടന്ന പി.എസ്.സി പരീക്ഷയുമായി ബന്ധപ്പെട്ട കേസിൽ ഒമ്പതാംപ്രതിയായ അഡ്വ. വെളിയം കെ.എസ്. രാജീവ് സമർപ്പിച്ച ഹരജിയാണ് കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. അരുൺകുമാർ തള്ളിയത്.
കേസിലെ ഒന്നാംപ്രതിയായ പ്രകാശ് ലാലുമായി ബന്ധപ്പെടുകയും പരീക്ഷ സമയത്ത് ഇയാൾക്ക് നിയമ ചോദ്യങ്ങളുടെ ഉത്തരങ്ങൾ അഭിഭാഷകൻ പറഞ്ഞുകൊടുക്കുകയും ചെയ്െതന്നും ഏഴാംപ്രതി ഷാജു മൊബൈൽ ഫോൺ ശരീരത്തിൽ ഘടിപ്പിച്ച് ഇൗ ഉത്തരങ്ങൾ ശേഖരിച്ചു എന്നുമാണ് കേസ്. പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നുള്ള വാദം കോടതി സ്വീകരിച്ചു.
16 പ്രതികളാണ് കേസിലുള്ളത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ, അഡ്വ. സുബാപിള്ള, അഡ്വ. ആർ.എസ്. നിത്യ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.