കൊല്ലം: 'സർ..., വീൽചെയറിലും കിടപ്പുരോഗികളായും വീടകങ്ങളിൽ കഴിയുന്ന നിരവധി പേരുണ്ട്..., കോവിഡ് വ്യാപന സാഹചര്യത്തിൽ തിരക്കുള്ള സ്ഥലങ്ങളിൽ പോയി കോവിഡ് വാക്സിൻ സ്വീകരിക്കുക പ്രയാസമാണ്..., ഞങ്ങൾക്കുവേണ്ടി പ്രത്യേക വാക്സിനേഷൻ ക്യാമ്പ് നടത്താൻ നടപടിയുണ്ടാകണം...' സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ആവശ്യമാണിത്. ബുദ്ധിമുട്ടുകൾ ഉൾെപ്പടെ ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണിവർ.
സ്മാർട്ട്ഫോൺ ഇല്ലാത്ത, സാങ്കേതികമായി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ അറിയാത്തവരും നിരവധിയാണ്. വാക്സിനേഷന് കൊണ്ടുപോകാൻ ആളില്ലാത്തവരും വാഹനം വിളിച്ചുപോകാൻ സാമ്പത്തികമില്ലാത്തവരുമുണ്ട്. ഓൺലൈൻ രജിസ്ട്രേഷനില്ലാതെ ത്രിതലപഞ്ചായത്തും സാമൂഹികക്ഷേമ വകുപ്പും ചേർന്ന് അനുയോജ്യമായ സ്ഥലം കണ്ടെത്തി വാക്സിനേഷൻ നൽകാമെന്നാണ് ആവശ്യം.
തദ്ദേശസ്ഥാപനങ്ങളിലെ ഒന്നിലധികം വാർഡുകളിൽ കേന്ദ്രീകരിച്ച് ഭിന്നശേഷിക്കാർക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള അവസരം ഒരുക്കണം.
ത്രിതലപഞ്ചായത്തുകളിൽ ഭിന്നശേഷിക്കാരുടെയും വ്യക്തമായ കണക്കുള്ളതിനാൽ ഉദ്യമം എളുപ്പമാണെന്നും ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡേറഷൻ ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.