പത്തനാപുരം: ആഘോഷദിനങ്ങളുടെ മറവിൽ അനധികൃത അറവുശാലകളിൽ നിന്നുള്ള അവശിഷ്ഠങ്ങൾ റോഡുവശത്ത് വലിച്ചെറിഞ്ഞതായി പരാതി. പത്തനാപുരം മാക്കുളം പിറവന്തൂർ പാതയിലാണ് അറവ് അവശിഷ്ടങ്ങള്‍ വ്യാപകമായി നിക്ഷേപിച്ചത്. മാട്, ഇറച്ചിക്കോഴി മാലിന്യം, ഹോട്ടലുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളുമാണ് ചാക്കുകളിലാക്കി നിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അനധികൃതമായി കന്നുകാലികളെ കശാപ്പ് ചെയ്തശേഷം എല്ലുകളും പുറംതോലും ഉൾപ്പെടെ റോഡിൽ നിക്ഷേപിച്ചത്. മാംസമാലിന്യം പുഴുവരിച്ച് അസഹ്യമായ ദുർഗന്ധമാണ് ഉണ്ടാക്കുന്നത്. ഇതുകാരണം സമീപവാസികൾക്കും വഴിയാത്രികർക്കും ഏറെ ബുദ്ധിമുട്ടാകുന്നു. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളുടെയും കാട്ടുപന്നികളുടെയും ശല്യവുമുണ്ട്. അനധികൃത മാലിന്യ നിക്ഷേപത്തിനും തെരുവുനായ്, കാട്ടുപന്നി ശല്യത്തിനെതിരെ ഗ്രാമപഞ്ചായത്ത് അധികൃതരോട് നാട്ടുകാർ നിരവധി തവണ പരാതി പറഞ്ഞെങ്കിലും പരിഹാരം കണ്ടിെല്ലന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.