ഭാര്യാമാതാവിനെ ആക്രമിച്ച കേസിൽ സൈനികൻ പിടിയിൽ

കൊല്ലം: ഭാര്യാമാതാവിനെ ആക്രമിച്ച കേസിൽ സൈനികനെ ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് വടക്ക് പടിഞ്ഞാറ്റിൻ മുറിയിൽ മുഴങ്ങോടി ഹൗസിൽ അനൂപ് ആണ് (33). പ്രതിക്ക് ഭാര്യയോടുള്ള വിരോധത്തിൽ ഭാര്യമാതാവിനെ അവർ നടത്തുന്ന ഫ്ലവർ മില്ലിന് മുൻവശം വെച്ച് അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. പഞ്ചാബിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.

കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്‍റെ നിർദേശാനുസരണം ചവറ തെക്കുംഭാഗം ഇൻസ്പെക്ടർ ദിനേശ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ സുജാതൻപിള്ള, എ.എസ്.ഐ സലിം, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Soldier arrested for assaulting mother-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.