പൊലീസ്​ സ്​റ്റേഷൻ സേവനം മെച്ചപ്പെടുത്താൻ നിർദേശങ്ങൾ നൽകാം

കൊ​ല്ലം: സി​റ്റി പൊ​ലീ​സ്​ പ​രി​ധി​യി​ലെ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ സേ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഇ​നി​മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും അ​റി​യി​ക്കാം. സ്​​റ്റേ​ഷ​നി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന സേ​വ​ന​ത്തി​ൽ അ​തൃ​പ്തി​യോ സേ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ സ്​​റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ക്യൂ.​ആ​ർ കോ​ഡ് സ്​​കാ​ൻ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന ഗൂ​ഗി​ൾ ഫോ​മി​ൽ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​കും. പേ​ര് വെ​ളി​പ്പെ​ടു​ത്താ​തെ മൊ​ബൈ​ൽ ന​മ്പ​ർ മാ​ത്രം ന​ൽ​കി​യും നി​ർ​ദേ​ശ​ങ്ങ​ൾ അ​റി​യി​ക്കാം.

ഗൂ​ഗി​ൾ ഫോ​മി​ന്‍റെ ക്യു.​ആ​ർ കോ​ഡ്

അ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച​ശേ​ഷം ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മെ​ച്ച​പ്പെ​ട്ട സേ​വ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പ് വ​രു​ത്താ​നാ​ണ് ഈ ​പ​ദ്ധ​തി.

Tags:    
News Summary - Suggestions can be given to improve the police station service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.