ഷാ​ഫി, ജേ​ക്ക​ബ് 

കഞ്ചാവുമായി പ്രതികൾ പിടിയിൽ

കൊല്ലം: ശക്തികുളങ്ങരയിലും പരിസരപ്രദേശങ്ങളിലും വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി പ്രതികളെ പൊലീസ് പിടികൂടി. അയത്തിൽ താഴത്തുവിള പുതുവൽ വീട്ടിൽ ഷാഫി (28), ശക്തികുളങ്ങര കടപ്പുറത്ത് വീട്ടിൽ ജേക്കബ് (52) എന്നിവരാണ് പിടിയിലായത്.

കാവനാട് ജങ്ഷന് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലാവുന്നത്. സ്കൂട്ടറിനുള്ളിൽ വിൽപനക്കായി സൂക്ഷിച്ച 235 ഗ്രാം കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

45000 രൂപയും രണ്ട് മൊബൈൽ ഫോണുകളും സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. ശക്തികുളങ്ങര പൊലീസ് ഇൻസ്പെക്ടർ ബിനു വർഗീസിന്‍റെ നേതൃത്വത്തിൽ എസ്.ഐ ആശ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ ജോസഫ്, എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

Tags:    
News Summary - Suspects arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.