കൊല്ലം: നീണ്ടകര മണ്ണാത്തറ ദേവീക്ഷേത്രത്തിലെ തിരുവാഭരണം മാറ്റി മുക്കുപണ്ടം വെച്ച ക്ഷേത്രം സെക്രട്ടറി പിടിയില്‍. നീണ്ടകര പുത്തന്‍തുറ വളവില്വീട്ടില് ജിജോ(41) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. മണ്ണാത്തറ ദേവീക്ഷേത്രത്തിലെ സെക്രട്ടറിയായ പ്രതി വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണ തിരുവാഭരണം മാറ്റി മുക്കുപണ്ടം വെക്കുകയായിരുന്നു. സംശയം തോന്നിയ ശാന്തി വിശ്വാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജിജോ മാറ്റിനല്‍കിയ ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. വിശ്വാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചവറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ വിവരമറിഞ്ഞ് ഒളിവില്‍ പോയ ജിജോയെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. ഇയാള്‍ മാറ്റിയ സ്വര്‍ണ തിരുവാഭരണത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഉടന്‍തന്നെ തിരുവാഭരണം കണ്ടെത്തുമെന്നും ചവറ പൊലീസ് അറിയിച്ചു. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ മെറിന് ജോസഫിന്റെ നിർദേശാനുസരണം കുരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ ചവറ ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ അനില്‍, സി.പി.ഒ വൈശാഖ്, രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.