പന്നിപ്പടക്കം പൊട്ടി 16കാര​െൻറ കാൽപ്പാദം തകർന്നു

അഞ്ചൽ: പന്നിപ്പടക്കം പൊട്ടിത്തെറിച്ച് പതിനാറുകാര​െൻറ കാൽപ്പാദം തകർന്നു. ഇടമുളയ്ക്കൽ മുനീർ മൻസിലിൽ ഹുസൈൻ-ഷീജാ ബീവി ദമ്പതികളുടെ മകൻ മുനീറി (16) നാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട്​ നാലോടെയാണ് സംഭവം.

മാതൃസഹോദരിയുടെ ഏരൂർ പാണയത്തുള്ള വീട്ടിലെത്തിയ മുനീർ ബന്ധുക്കളോടൊപ്പം സമീപത്തെ എണ്ണപ്പനത്തോട്ടം കാണാനായി നടന്നുപോകവേ തറയിൽ കിടന്ന പന്നിപ്പടക്കത്തിൽ അറിയാതെ ചവിട്ടുകയായിരുന്നത്രേ. കൂടെയുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

മുനീറിനെ ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്, വിദഗ്​ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഈ പ്രദേശത്ത് വ്യാപകമായ രീതിയിൽ പന്നിപ്പടക്കം വെച്ച് പന്നികളെ പിടിക്കുന്നത് സർവസാധാരണമാണെന്ന് നാട്ടുകാർ പറയുന്നു. ഏരൂർ പൊലീസ് കേസെടുത്തു.

Tags:    
News Summary - The 16-year-old's leg was broken when exploded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.