കുന്നിക്കോട്: പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയ മെതുകുംമേല്‍ പട്ടാഴി പാതയുടെ നിര്‍മാണം അശാസ്ത്രീയമെന്ന് ആക്ഷേപം. അപകടമേഖലകളില്‍ സംരക്ഷണഭിത്തികളോ വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്ന ഭാഗങ്ങളില്‍ തറയോടുകളോ സ്ഥാപിക്കാതെയാണ് പാത നിര്‍മിച്ചിരിക്കുന്നത്. ഇതുകാരണം അപകടങ്ങള്‍ പതിവാകുകയാണ്. കഴിഞ്ഞദിവസം പട്ടാഴി കടുവാക്കുഴി ജങ്ഷന് സമീപം കാറ് താഴ്ചയിലേക്ക് മറിഞ്ഞതാണ് ഏറ്റവുമൊടുവിലെ സംഭവം.
പാത നിര്‍മാണത്തെപ്പറ്റി തുടക്കത്തില്‍തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. പട്ടാഴി പഞ്ചായത്തിലെ മെതുകുംമേലില്‍നിന്ന് ആരംഭിച്ച് ആറാട്ടുപുഴ, പട്ടാഴി, കോളൂര്‍മുക്ക്, രണ്ടാലുംമൂട് വഴി കുന്നിക്കോട് ദേശീയപാതയില്‍ എത്തുകയും അവിടെ നിന്നും മേലില വഴി പൊലിക്കോട് എം.സി റോഡില്‍ അവസാനിക്കുകയും ചെയ്യുന്നാണ് പാത. താഴ്ചയുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഭിത്തി കെട്ടി ബലപ്പെടുത്തുകയും ഓടകള്‍ നിര്‍മിക്കുകയും ചെയ്യണമെന്ന് തുടക്കത്തിേല നിർദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇവയൊന്നും പാലിക്കപ്പെട്ടില്ല.
പട്ടാഴി കോളൂര്‍ മുക്കില്‍ ഇരുപത് മീറ്റര്‍ താഴ്ചയിലുള്ള സംരക്ഷണഭിത്തിയുടെ നിര്‍മാണം പകുതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. പാതയുടെ ടാറിങ് പ്രവര്‍ത്തനങ്ങള്‍ വരെ പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരുചക്രവാഹനങ്ങള്‍ അടക്കം പാതയുടെ വശങ്ങളിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പെടുന്നുണ്ട്. വശങ്ങളില്‍ സംരക്ഷണഭിത്തിയോ ക്രാഷ് ബാരിയറുകളോ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.