പ​ച്ച​ക്ക​റി വാ​ങ്ങാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ വ​യോ​ധി​ക​ൻ പി​ടി​യി​ൽ

ഇ​ര​വി​പു​രം: പ​ച്ച​ക്ക​റി വാ​ങ്ങാ​നെ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വ​യോ​ധി​ക​ൻ ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​ര​വി​പു​രം അ​മ്മാ​ച്ച​ൻ​മു​ക്കി​ൽ സീ​ന മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് മു​ജാ​ബ് (63) ആ​ണ് പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച ഇ​ര​വി​പു​രം അ​മ്മ​ച്ച​ൻ​മു​ക്കി​ന് സ​മീ​പ​മു​ള്ള റോ​യ​ൽ ഫ്ര​ഷ് എ​ന്ന പ​ച്ച​ക്ക​റി ക​ട​യി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യെ ക​ട​ക്കു​ള്ളി​ലേ​ക്ക് പി​ടി​ച്ചു​ക​യ​റ്റി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ അ​തി​ക്ര​മ​ത്തി​ൽ ഭ​യ​ന്ന പെ​ൺ​കു​ട്ടി വീ​ട്ടി​ലെ​ത്തി ര​ക്ഷാ​ക​ർ​ത്താ​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞു.

ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ എ​സ്. അ​ജി​ത്ത്കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ ദി​ലീ​പ്, സു​നി​ൽ, സി.​പി.​ഒ​മാ​രാ​യ വി​ഷ്ണു, ശോ​ഭ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - The elderly man molested the girl who came to buy vegetables was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.