കുളത്തൂപ്പുഴ: വേനല്‍ കടുത്തതോടെ കാട്ടുമൃഗങ്ങള്‍ തീറ്റയും കുടിവെള്ളവും തേടി നാട്ടിലേക്കെത്തുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെ കുളത്തൂപ്പുഴ-വില്ലുമല പാതയോരത്ത് കുട്ടിയാനയടക്കം പത്തോളം കാട്ടാനകളാണ് തീറ്റ തേടിയെത്തിയത്.
കല്ലടയാറിലേക്കെത്തുന്ന നീർച്ചാലിലൂടെ കടന്നെത്തിയ കാട്ടാനക്കൂട്ടം ഏറെനേരം പാതയോരത്തെ തേക്ക് പ്ലാേൻറഷനിലെ കുട്ടിവനത്തില്‍ നിലയുറപ്പിച്ചു. ഏറെ കഴിഞ്ഞശേഷമാണ് വനപാലകരെത്തി ശബ്ദമുണ്ടാക്കി തുരത്തിയത്.
അപ്രതീക്ഷിതമായി പാതയോരത്ത് കാട്ടാനക്കൂട്ടത്തെ കണ്ടത് വഴിയാത്രികര്‍ക്ക് കൗതുകക്കാഴ്ചയായി. അതേസമയം ജനവാസമേഖലക്ക് സമീപത്തെ വനത്തില്‍ കാട്ടാനക്കൂട്ടം എത്തിയതറിഞ്ഞതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.ശെന്തുരുണി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്തെ ആദിവാസി കോളനികള്‍ക്കും ജനവാസ മേഖലകള്‍ക്കും ചുറ്റുമായി വനം വകുപ്പ് സൗരോര്‍ജ വേലികള്‍ സ്ഥാപിച്ചിരുന്നെങ്കിലും യഥാസമയം അറ്റകുറ്റപ്പണികളോ സംരക്ഷണ പ്രവൃത്തികളോ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ പേരില്‍ മാത്രമാണ് വേലികളുള്ളത്.
വള്ളിപടര്ന്നും തുരുമ്പെടുത്ത് പൊട്ടിവീണും തകര്‍ന്നടിഞ്ഞു കിടക്കുന്ന ഇവയിലൂടെ വൈദ്യുതി എത്താത്തതിനാല്‍ കാട്ടുമൃഗങ്ങള്‍ യഥേഷ്ടം കൃഷിയിടത്തിലൂടെ കടന്നുപോകുന്നുമുണ്ട്.
ഏതാനും ദിവസം മുമ്പ് വില്ലുമല ആദിവാസി കോളനിയിലെത്തിയ കാട്ടാനകള്‍ കൃഷിയിടത്തിലെ തെങ്ങുകളും വാഴകളുമടക്കം കാര്‍ഷികവിളകള്‍ നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.