പറവൂർ: പൊതുശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ തിരിച്ചുനൽകി മാതൃകയായി ശ്മശാനം പ്രവർത്തകർ.
കോവിഡ് ബാധിച്ച് മരിച്ച വടക്കേക്കര വെട്ടിക്കാപ്പിള്ളിൽ ഏലിക്കുട്ടി ജോർജിെൻറ (96) നാല് പവനോളമുള്ള മാലയും കമ്മലുകളുമാണ് സംസ്കാരത്തിനുശേഷം ചാരത്തിൽനിന്ന് ലഭിച്ചത്.
കോവിഡ് ബാധിച്ച് മരിച്ചതിനാൽ കോവിഡ് മാനദണ്ഡപ്രകാരം കെട്ടിപ്പൊതിഞ്ഞാണ് ഏലിക്കുട്ടിയുടെ ഭൗതികശരീരം തത്തപ്പിള്ളി കിഴക്കേപ്രം മരണാനന്തര സഹായസംഘം വക ശ്മശാനത്തിൽ സംസ്കരിച്ചത്.
വൈകീട്ട് ബന്ധുക്കൾ ചിതാഭസ്മം വാങ്ങാനെത്തിയപ്പോഴാണ് ചാരത്തിൽനിന്ന് ആഭരണങ്ങൾ കിട്ടിയത്. ഏലിക്കുട്ടിയുടെ ബന്ധുക്കൾക്ക് സംഘം പ്രസിഡൻറ് പി.എൻ. സന്തോഷ് ആഭരണങ്ങൾ കൈമാറി. ഭാരവാഹികളായ എ.എസ്. സന്തോഷ്, വി.എൻ. കാശീവൻ എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.