കൊല്ലം: കഴിഞ്ഞമാസം 24ന് പുലർച്ച കൊല്ലം റെയിൽവേ പ്ലാറ്റ്ഫോമിലെ ഫുട്ട് ഓവർ ബ്രിഡ്ജിന് താഴെ പ്രസവിച്ചനിലയിൽ കണ്ട നാടോടി സ്ത്രീയെ ചികിത്സക്കുശേഷം ബന്ധുക്കൾക്ക് കൈമാറി.പൊലീസ് പട്രോളിങ്ങിനിടെ ഗ്രേഡ് എസ്.ഐ അയൂബും സിവിൽ പൊലീസ് ഓഫിസർ രാജേഷുമാണ് ഇവരെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. പോസ്റ്റ്േമാർട്ടം നടത്തിയ ഡോക്ടർമാർ കുഞ്ഞ് ഗർഭാവസ്ഥയിൽ മരിച്ചെന്ന് അറിയിച്ചു. ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീയോട് ഒന്നിലധികം തവണ സന്ദർശിച്ച് പേരും വിലാസവും ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും കൃത്യമായി മറുപടി പറഞ്ഞിരുന്നില്ല. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ചികിത്സക്കുശേഷം റെയിൽവേ ഇൻസ്പെക്ടർ ആർ.എസ്. രഞ്ജുവിെൻറ നിർദേശപ്രകാരം മഹിളാ മന്ദിരത്തിൽ പാർപ്പിച്ചു. ജാനുവതി, ധർവ ഝാർഖണ്ഡ് എന്ന് മാത്രമാണ് ഇവർ നാലു ഭാഷകളിലായി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. സ്ഥലത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ മാവോവാദി മേഖലയാണെന്ന് അറിയാൻ കഴിഞ്ഞു. ദിവസങ്ങൾക്കുശേഷം ആർ.പി.എഫ് എസ്.ഐ ബീന മഹിളാ മന്ദിരം സന്ദർശിച്ച് സ്ത്രീ പറഞ്ഞതുപ്രകാരം ആ സ്ഥലത്തുള്ള നിരവധി ആൾക്കാരുമായി ഫോണിലൂടെയും വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും ബന്ധപ്പെട്ടു. ഗോൽ ഖേര പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മുഖാന്തരം വിലാസം സ്ഥിരീകരിച്ചു. ഒടുവിൽ സ്ത്രീയുടെ ബന്ധുക്കളെ കണ്ടെത്തി. കേരളത്തിലേക്ക് വന്ന് കൂട്ടിക്കൊണ്ട് പോകാനുള്ള പണമിെല്ലന്ന് അറിയിച്ചതിനെതുടർന്ന് റെയിൽവേ എസ്.എച്ച്.ഒ ആർ.എസ്. രഞ്ജുവിെൻറയും ആർ.പി.എഫ് എസ്.ഐ ബീനയുടെയും സഹായത്താൽ അവർ ചൊവ്വാഴ്ച വൈകീട്ടോടെ കൊല്ലത്തെത്തി.നാല് മാസം ഗർഭിണിയായിരിക്കുമ്പോൾ കഴിഞ്ഞ മാർച്ചിൽ അമ്മയുടെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞ് ഇറങ്ങിയതാണെന്ന് ഇവരുടെ ഭർത്താവായ അമേശ്വവർ ഭുമിജ് പറഞ്ഞു. ശരിയായ പേര് ചാന്ദ് മോനി എന്നാെണന്നും നാല് കുട്ടികളുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. വൈകീട്ട് ആറോടെ മഹിളാ മന്ദിരത്തിൽനിന്ന് ബന്ധുക്കൾക്ക് സ്ത്രീയെ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.