കിളികൊല്ലൂർ: വീട്ടില്‍ മോഷണം നടത്തിയയാള്‍ കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായി. പനയം ചിറ്റയം ചിറയില്‍ പുത്തന്‍ വീട്ടില്‍ ശിവപ്രസാദ് (ഗുണ്ട് പ്രസാദ്) ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി മുതലുള്ള ദിവസങ്ങളില്‍ മങ്ങാട് സ്ഥിരതാമസക്കാരില്ലാതിരുന്ന വീടിനോട് ചേര്‍ന്നുള്ള ഷെഡിന്റെ പൂട്ട് തകർത്ത് ഓട്ടുപാത്രങ്ങളും അലൂമിനിയം പാത്രങ്ങളും മറ്റ് നിരവധിയായ വീട്ട് ഉപകരണങ്ങളും, കടത്തി.
ഏകദേശം 75000രൂപയുടെ വീട്ടുപകരണങ്ങളാണ് പല ദിവസങ്ങളിലായി ഇയാള്‍ മോഷ്ടിച്ചത്. വീട്ടില്‍ തിരികെയെത്തിയ ഉടമസ്ഥര്‍ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. കിളികൊല്ലൂര്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ സന്തോഷ് കുമാര്‍ സി.പി.ഒ മാരായ ഗോപന്, ഷണ്മുഖന്, വിനോദ്, അനിതാകുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.