കൊല്ലം: കോര്പറേഷന് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് മുഖേന നടപ്പാക്കുന്ന ‘ശുചിത്വസാഗരം സുന്ദരതീരം’ പദ്ധതിയുടെ ഭാഗമായി തങ്കശ്ശേരി ഹാര്‍ബറിന്റെ പരിസരത്ത് നിന്ന് ശേഖരിച്ച ഏഴ് ടണ്‍ അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.
800 ഓളം ചാക്കുകെട്ടിലായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യമാണ് മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ സാന്നിധ്യത്തില്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്. ഹാര്‍ബറിലെ മറ്റ് ജൈവ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചെന്നും തുടര്‍ന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ പിഴ ശിക്ഷ ഉള്‍പ്പെടെ നിയമ നടപടി സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.
സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്. ഗീതാകുമാരി, എസ്. ജയന്, യു. പവിത്ര, ജനപ്രതിനിധികളായ സ്റ്റാന്‍ലി, റ്റോമി, ജോർജ് ഡി. കാട്ടില്‍, മിനിമോള്‍, ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.