കൊല്ലം: മധ്യവയസ്കന്‍റെ സ്വർണമാലയും പണവും കവർന്ന സംഘത്തിലെ രണ്ടാമനും അറസ്റ്റിൽ. കന്‍റോൺമെന്‍റ് വെസ്റ്റ് ഡിപ്പോ പുരയിടത്തിൽ ജോൺ വർഗീസ് (മനു-32 )ആണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. മാർച്ച് 26ന് ബൈക്കിന് കൈ കാണിച്ച മധ്യവയസ്കനെ പാരിപ്പള്ളിയിലെത്തിച്ച് മദ്യപിപ്പിച്ച ശേഷം എ.ടി.എം കാർഡ് മോഷ്ടിച്ച് 45,000 രൂപ കൈക്കലാക്കുകയും സ്വർണമാല മോഷ്ടിച്ച് വഴിയിലുപേക്ഷിക്കുകയുമായിരുന്നു. പ്രതികളിലൊരാൾ നേരത്തേ പിടിയിലായിരുന്നു. ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ്കുമാർ, അഷ്റഫ്, ബാലചന്ദ്രൻ, ജയലാൽ, ജെയിംസ് എസ്.സി.പി.ഒ മാരായ സജീവ്, പ്രജേഷ് സി.പി.ഒമാരായ സുനീഷ്, അനു, ശ്യാം, രമേശ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മോഷ്ടാവ് അറസ്റ്റിൽ
അഞ്ചൽ: പടിഞ്ഞാറ്റിൻകര ഗണപതി ക്ഷേത്രത്തിെൻറ ശ്രീകോവിൽ കുത്തിപ്പൊളിക്കുകയും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണവും സ്വർണപ്പൊട്ടുകളും മോഷ്ടിച്ചയാൾ അറസ്റ്റിൽ. കിളിമാനൂർ കാട്ടുപുറം റോഡരികത്തുവീട്ടിൽ രാജീവ് (34) ആണ് അറസ്റ്റിലായത്.
2021 ആഗസ്റ്റിലാണ് മോഷണം നടന്നത്. ദിവസങ്ങൾക്കുമുമ്പ് മറ്റൊരു മോഷണക്കേസിൽ രാജീവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്ഷേത്രത്തിലെ നടത്തിയ മോഷണവും സമ്മതിച്ചത്. അഞ്ചൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിക്കെതിരെ കടയ്ക്കൽ, ചടയമംഗലം പൊലീസ് സ്റ്റേഷനുകളിൽ ബൈക്ക് മോഷണക്കേസുകളും കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസും നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.