കുളത്തൂപ്പുഴ: പട്ടാപ്പകല്‍ കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെയാണ് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശാസ്താ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗേറ്റിലൂടെ കാവ് കടന്നെത്തിയ മോഷ്ടാവ് വെട്ടുകത്തി ഉപയോഗിച്ച് കാണിക്കവഞ്ചി തകര്‍ത്ത് പണം കവര്‍ന്നത്. വൈകുന്നേരമാണ് വിവരമറിയുന്നത്. മോഷണത്തിനിടെ സമീപത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറ തകർത്തെങ്കിലും മോഷ്ടാവിനെ വ്യക്തമാകുന്നതരത്തിലുള്ള ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്.
ഓണത്തിന് മുമ്പ് കുളത്തൂപ്പുഴ പ്രദേശത്ത് വിവിധയിടങ്ങളിലായി മോഷണവും മോഷണ ശ്രമങ്ങളുമുണ്ടായെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ പ്രദേശത്തെ സ്ഥിരം മോഷ്ടാവായ വെള്ളംകുടി ബാബുവിനെ കടയ്ക്കല്‍ പൊലീസ് പിടികൂടിയതിനെ തുടര്‍ന്ന് പ്രദേശത്തെത്തിച്ചു ചോദ്യം ചെയ്തുവെങ്കിലും കാര്യമായ തെളിവുകളൊന്നും കിട്ടിയില്ല. തുടർന്ന് അന്വേഷണം നിലക്കുകയും ചെയ്തു. എപ്പോഴും ജീവനക്കാരുടെ സാന്നിധ്യമുള്ള ശാസ്താക്ഷേത്രത്തില്‍ ആയുധവുമായെത്തി പട്ടാപ്പകല്‍ മോഷണം നടത്തിയത് പ്രദേശവാസികളിൽ ആശങ്കക്കിടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.