തിരുവനന്തപുരം-പുനലൂര്‍ ട്രെയിൻ നാഗര്‍കോവില്‍വരെ നീട്ടി

കൊല്ലം: തിരുവനന്തപുരം-പുനലൂര്‍ ട്രെയിൻ 06639/06440 നാഗര്‍കോവില്‍വരെ നീട്ടി, ഏപ്രില്‍ ഒന്നുമുതല്‍ സർവിസ് ആരംഭിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.

പുനലൂര്‍നിന്ന് രാവിലെ യാത്ര തിരിക്കുന്ന ട്രെയിൻ രാവിലെ 9.15 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തുനിന്ന് 9.20 ന് യാത്ര തിരിച്ച് നേമം 9.31, ബാലരാമപുരം 9.39, നെയ്യാറ്റിന്‍കര 9.44, ധനുവച്ചപുരം 9.53, പാറശ്ശാല 10.00, കുഴിത്തുറ 10.11, എരണിയല്‍ 10.28, നാഗര്‍കോവില്‍ ജങ്ഷനില്‍ 11.35ന് എത്തിച്ചേരും.

വൈകീട്ട് കന്യാകുമാരിയില്‍നിന്ന് വൈകുന്നേരം 3.10 ന് തിരിച്ച് നാഗര്‍കോവില്‍ ജങ്ഷന്‍ 3.25, എരണിയല്‍ 3.49, കുഴിത്തുറ 4.04, പാറശ്ശാല 4.15, ധനുവച്ചപുരം 4.20, നെയ്യാറ്റിന്‍കര 4.29, ബാലരാമപുരം 4.34, നേമം 4.43, തിരുവനന്തപുരം സെന്‍ട്രല്‍ 5.15, കഴക്കൂട്ടം 5.34, വര്‍ക്കല 6.16, കൊല്ലത്ത് 6.40 ന് എത്തിച്ചേരും.

Tags:    
News Summary - Thiruvananthapuram-Punalur train extended to Nagercoil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.