കൊല്ലം: കൊല്ലം-ആയൂര്‍ പാതയിൽ മണിച്ചിതോട് മുതല്‍ രണ്ടാംനമ്പര്‍ വരെയുള്ള റോഡില്‍ കേരള ജല അതോറിറ്റിയുടെ ഞാങ്കടവ് പ്രോജക്ടിന്റെ പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
പൊതുമരാമത്ത് വകുപ്പിന്റെ ടാറിങ് പ്രവൃത്തികള്‍ക്കായി ജൂണ്‍ പത്ത് മുതല്‍ പത്ത് ദിവസത്തേക്കാണ് നിയന്ത്രണം.
കണ്ണനല്ലൂര്‍ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കല്ലുംതാഴത്തുനിന്ന് തിരിഞ്ഞ് കുറ്റിച്ചിറ വഴി പുന്തലത്താഴം റോഡില്‍ പ്രവേശിച്ച് കൊല്ലത്തേക്ക് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.