ശാസ്താംകോട്ട: ആർക്കും ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാതിരുന്ന പോരുവഴിയിൽ നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ മൂന്ന് എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസിന് പ്രസിഡൻറ് സ്ഥാനം. ആദ്യ റൗണ്ട് വോട്ടെടുപ്പിൽ ഒരു എസ്.ഡി.പി.ഐ അംഗം ഇടത് മുന്നണിക്ക് വോട്ട് ചെയ്തെതെങ്കിലും രണ്ടാം റൗണ്ടിൽ പൂർണമായും യു.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു.
കോൺഗ്രസിലെ ബിനു മംഗലത്ത് അഞ്ചിനെതിരെ എട്ട് വോട്ടുകൾ നേടിയാണ് വിജയിച്ചത്. സി.പി.എമ്മിലെ മോഹനൻ പിള്ള ആയിരുന്നു എതിരാളി.
18 അംഗ പഞ്ചായത്തിൽ യു.ഡി.എഫിനും ഇടത് മുന്നണിക്കും ബി.ജെ.പിക്കും അഞ്ച് വീതമാണ് കക്ഷിനില. എസ്.ഡി.പി.ഐക്ക് മൂന്നും. വോട്ടെടുപ്പിൻ്റെ ആദ്യ റൗണ്ടിൽ രണ്ട് എസ്.ഡി.പി.ഐ അംഗങ്ങൾ യു.ഡി എഫിനെയും ഒരംഗം ഇടതുമുന്നണിയെയും പിന്തുണച്ചു. യു.ഡി.ഫിന് ഏഴ് വോട്ടും എൽ.ഡി.എഫിന് ആറും വോട്ടും കിട്ടി. അഞ്ച് വോട്ടുകൾ മാത്രം കിട്ടി മൂന്നാമതെത്തിയ ബി.ജെ.പി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പുറത്തായി. തുടർന്ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ മൂന്ന് എസ്.ഡി.പി.ഐ അംഗങ്ങളും യു.ഡി.എഫിനെ തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.