കുണ്ടറ: സംസ്ഥാനസർക്കാർ പെതുവിദ്യാഭ്യാസവകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിെൻറയും കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസലിങ് സെൽ ജില്ല യൂനിറ്റിെൻറയും ആഭിമുഖ്യത്തിൽ ഇൗ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികൾക്കായി 'ഉത്തിഷ്ഠത' പദ്ധതി ആരംഭിക്കും.
ഹയർ സെക്കൻഡറിയിലെ എല്ലാ വിഷയങ്ങളിലെയും 33 അധ്യാപകരുടെ കൂട്ടായ്മയാണ് ഉത്തിഷ്ഠതയ്ക്ക് നേതൃത്വം നൽകുന്നത്. സെപ്റ്റംബർ 22ന് തുടങ്ങുന്ന ഹയർ സെക്കൻഡറി പരീക്ഷക്ക് മുന്നോടിയായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാംവർഷ പരീക്ഷയിൽ യോഗ്യത നേടാതെ പോയതുകൊണ്ടുമാത്രം പാർശ്വവത്കരിക്കപ്പെടുകയും അവഗണിക്കപ്പെട്ട് ഒറ്റപ്പെട്ടു കഴിയുകയും ചെയ്യുന്ന ജില്ലയിലെ വിദ്യാർഥികളെ കരിയർ ഗൈഡൻസ് ജില്ല വിഭാഗം ഏറ്റെടുക്കും.
ഒരു വിഷയം മുതൽ അഞ്ച് വിഷയം വരെ നഷ്ടപ്പെട്ട ഏത് കുട്ടിക്കും പദ്ധതിയിൽ അംഗമാകാം. പഠനസഹായം ആവശ്യമുള്ള കുട്ടികൾക്ക് 9446787658, 9447211191, 9497131669, 9447025176 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻറ് കൗൺസലിങ് സെൽ ജില്ല കോഓഡിനേറ്റർ ഡി. ജയിംസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.