കൊല്ലം: കഥാപ്രസംഗത്തെ ആധുനീകരിച്ച് ആസ്വാദ്യകരമാക്കിയ അതുല്യ കലാകാരനായിരുന്നു വി. സാംബശിവനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചവറ തെക്കുംഭാഗം കല്ലുംപുറത്ത് നിർമിച്ച സാംബശിവന് സ്മാരക മന്ദിരത്തിെൻറ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക മന്ത്രി എ.കെ. ബാലന് അധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പിെൻറ ധനസഹായത്തോടെ കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വി. സാംബശിവന് ഫൗണ്ടേഷനായിരുന്നു നിര്‍മാണച്ചുമതല. മകന് ഡോ. വസന്തകുമാര്‍ സാംബശിവന് ഇഷ്ടദാനം ചെയ്ത ഏഴു സെൻറ് സ്ഥലത്താണ് സ്മാരകം പൂര്‍ത്തിയാക്കിയത്.
51 ലക്ഷം രൂപ ചെലവില്‍ രണ്ടു നിലകളിലായി നിർമിച്ച സ്മാരകത്തിെൻറ താഴത്തെ നിലയില്‍ സജ്ജീകരിച്ചിട്ടുള്ള മിനി ഓഡിറ്റോറിയത്തിന് സാംബശിവെൻറ ഏറെ ജനപ്രിയ കഥാപ്രസംഗമായ ഒഥല്ലോയുടെ പേരാണ് നല്‍കിയിട്ടുള്ളത്. രണ്ടാം നിലയിലെ ലൈബ്രറിക്ക് സാംബശിവെൻറ ഗുരു ഒ. നാണുശാസ്ത്രിയുടെ ഓര്‍മക്കായി ഒ.എന്‍.എസ് ലൈബ്രറിയെന്നും ഹാളിന് ആദ്യ കഥാപ്രസംഗകന് സത്യദേവെൻറ ഓര്‍മക്കായി സത്യദേവന് ഹാള്‍ എന്നുമാണ് പേര് നല്‍കിയിട്ടുള്ളത്.
സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ.ഡാനിയല്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് തുപ്പാശ്ശേരി, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തങ്കച്ചി പ്രഭാകരൻ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.