കൊല്ലം: അടുക്കളകളിൽ പ്രതിസന്ധി വർധിപ്പിച്ച് പച്ചക്കറി വിലയും കുതിക്കുന്നു. ഗാർഹിക ഉപഭോക്താക്കൾക്കിടയിൽ വൻ ഡിമാൻഡുള്ള പച്ചക്കറി കിറ്റിൽ ഉൾപ്പെട്ട ഇനങ്ങളുടെ വിലക്കയറ്റമാണ് കച്ചവടക്കാർക്കും ജനങ്ങൾക്കും പ്രധാനമായും തിരിച്ചടിയാകുന്നത്.
ഇത് മൂലം കിറ്റ് വിൽപന കച്ചവടക്കാർ ഒഴിവാക്കുന്ന അവസ്ഥയാണ്. കിറ്റിലെ പ്രധാനികളായ അമര, വെള്ളരി, ചുരക്ക, പടവലം എന്നിവക്കെല്ലാം വൻ വിലയാണ്. വലിയ വില നൽകാൻ തയാറായാലും മറ്റ് സംസ്ഥാനങ്ങളിൽ സാധനങ്ങൾ ആവശ്യത്തിന് കിട്ടാനില്ലെന്ന് കച്ചവടക്കാർ പറയുന്നു. തക്കാളി വില 'സെഞ്ച്വറി അടിച്ചത്' ആഴ്ചകളായി തുടരുകയാണ്. സവാള, വെണ്ട എന്നിവക്ക് മാത്രമാണ് താരതമ്യേന വിലക്കുറവുള്ളത്.
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഉത്തരാഞ്ചൽ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ മഴക്കെടുതിയും ഇന്ധന വിലവർധനയുമാണ് വില കുതിക്കാൻ കാരണം. കേരളത്തിൽ പച്ചക്കറി ഡിമാൻഡ് മാറ്റമില്ലാതെ തുടരുേമ്പാൾ മറ്റുസംസ്ഥാനങ്ങളിൽ അതിനനുസരിച്ച് സാധനങ്ങൾ കിട്ടാനില്ലാത്തതാണ് ഉയർന്ന ലേലത്തുകകളിലേക്കും പ്രാദേശിക മാർക്കറ്റിലെ വിലക്കയറ്റത്തിലേക്കും നയിക്കുന്നത്.
ഇനം ഹോൾസെയിൽ റീട്ടെയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.