പത്തനാപുരം: പുന്നല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിട നിര്‍മാണത്തിൽ ക്രമക്കേടെന്ന പരാതിയിൽ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
പൊതുമരാമത്ത് വകുപ്പ് വിജിലൻസ് സംഘമാണ് അന്വേഷിക്കുന്നത്. മേൽക്കൂരക്കായി കോണ്‍ക്രീറ്റ് തൂണുകള്‍ നിർമിച്ചതിൽ വ്യാപക അഴിമതിയുണ്ടെന്ന് കാട്ടി പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇതേതുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാവിലെ സ്കൂളില്‍ എത്തിയ സംഘം കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു.
വരുംദിവസങ്ങളില്‍ നിലവിലുള്ള പ്രവൃത്തികള്‍ വിലയിരുത്തും. കെട്ടിടനിർമാണത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂലൈ മുതല്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിജിലൻസ് സംഘം സ്ഥലത്ത് പരിശോധന ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.