കൊല്ലം: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള മാധ്യമം എജുകഫെ-എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ കൊല്ലത്ത് എത്തുന്നു. ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയെന്ന് ഖ്യാദി നേടിയ എജുകഫെ കൂടുതൽ പുതുമകളോടെയാണ് ആദ്യമായി കൊല്ലത്തെത്തുന്നത്. ഏറ്റവും പുതിയ സീസണിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറിയ എജുകഫേ മേയ് 18, 19 തീയതികളിലാണ് കൊല്ലത്ത് നടക്കുക.
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ഏറ്റെടുത്തതായിരുന്നു പുതിയ സീസണിലെ നാല് എജുകഫേകളും. കൊല്ലം ആശ്രമം മൈതാനത്തെ ശ്രീ നാരായണ ഗുരു കൾച്ചറൽ കോംപ്ലക്സിലാണ് എജുകഫേക്ക് വേദിയൊരുങ്ങുക. രജിസ്ട്രേഷൻ വിജയകരമായി പുരോഗമിക്കുകയാണ്. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.
പത്തുവർഷത്തിലധികമായി ഗൾഫ് രാജ്യങ്ങളിൽ നടന്നുവരുന്ന എജുകഫേ, ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ -കരിയർ മേളയായി മാറിക്കഴിഞ്ഞു. നാളെയുടെ വാഗ്ദാനങ്ങളാകേണ്ട കഴിവുറ്റ തലമുറയെ വാർത്തെടുക്കുക എന്നതാണ് എജുകഫെയുടെ ലക്ഷ്യം.
ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള പ്രമുഖ സർവകലാശാലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികളും അന്തർദേശീയ എജുക്കേഷണൽ കൺസൾട്ടന്റുമാരും വിവിധ സ്റ്റാളുകളും എജുകഫെയിലുണ്ടാകും. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി വ്യത്യസ്ത സെഷനുകളും പരിപാടിയുടെ ഭാഗമായി നടക്കും. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഉപകാരമാകുന്നരീതിയിലാണ് ഫെസ്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.
വിദ്യാർഥികളുടെ എല്ലാ കരിയർ സംശയങ്ങൾക്കുമുള്ള ഉത്തരവും എജുകഫേയിലുണ്ടാവും. 10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെയാണ് പ്രധാനമായും എജുകഫെ ഫോക്കസ് ചെയ്യുന്നതെങ്കിലും ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും എജുകഫെയുടെ ഭാഗമാവാം. കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഫെസ്റ്റിന്റെ ഭാഗമാവാൻ അവസരമുണ്ടാകും.
സിവിൽ സർവിസ്, മാനേജ്മെന്റ്, മെഡിക്കൽ, എൻജിനീയറിങ് തുടങ്ങി എല്ലാ മേഖലകളിലെയും കരിയർ സെഷനുകളും സ്റ്റാളുകളും എജുകഫെയുടെ ഭാഗമാവും. ഇതുകൂടാതെ, കരിയർ രംഗത്തും മോട്ടിവേഷണൽ രംഗത്തും തങ്ങളുടെ കഴിവുതെളിയിച്ച നിരവധി പ്രഗത്ഭർ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കുകയും ആശയങ്ങളും നിർദേശങ്ങളും പങ്കുവെക്കുകയും ചെയ്യും.
സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷണൽ സെഷനുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മോക് ടെസ്റ്റുകൾ, ടോപ്പോഴ്സ് ടോക്ക് തുടങ്ങിവയും എജുകഫെയുടെ ഭാഗമായി നടക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി, മെറ്റാവേഴ്സ് തുടങ്ങി സാങ്കേതിക രംഗത്തെ ഏറ്റവും നൂതന വിഷയങ്ങളുടെ നിരവധി വർക്ഷോപ്പുകളും പ്രാക്ടിക്കൽ സെഷനുകളും എജുകഫെയുടെ ഭാഗമായി അരങ്ങേറും.
സ്റ്റാൾ, സ്പോൺസർഷിപ്പ് വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലിലും ബന്ധപ്പെടാം. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം.
ഉപരിപഠനത്തിനായി ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്ന ആശങ്കയിൽ കഴിയുന്ന വിദ്യാർഥികൾക്കായി ‘സിജി’ (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) യുടെ പ്രത്യേക സെഷൻ എജുകഫെയിലുണ്ടാകും. ‘സിജി’യിലെ പ്രമുഖ ഫാക്കൽറ്റികളായിരിക്കും ക്ലാസ് നയിക്കുക. കഴിഞ്ഞ 20 വർഷത്തിലധികമായി സിജി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ ചലനങ്ങൾ ചർച്ചചെയ്യാനും എജുകഫെ വേദിയാകും.
‘ചാർട്ടിങ് കരിയേർസ് ഇൻ ഗിഗ് ഇക്കോണമി’ എന്ന വിഷയത്തിൽ സിജി ഫാക്കൽറ്റികൾ സംസാരിക്കും. ഒരു ക്ലാസ് എന്നതിനപ്പുറം സംവാദങ്ങൾക്കും ആശയ കൈമാറ്റത്തിനുമുള്ള വേദികൂടിയാവും അത്.
അതുകൂടാതെ ന്യൂജൻ കോഴ്സുകളടക്കമുള്ള കരിയറുകളെക്കുറിച്ച് വിദ്യാർഥികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുക എന്നതുകൂടിയാണ് ഈ സെഷന്റെ ലക്ഷ്യം. കരിയർ വിദഗ്ധരോട് സംശയങ്ങൾ നേരിട്ട് ചോദിച്ചറിയാനും സൗകര്യമുണ്ടാകും. ഏതു കോഴ്സ് തെരഞ്ഞെടുക്കണമെന്ന് സംശയമുള്ള വിദ്യാർഥിക്കായി കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും സിജി ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.