കൊല്ലം: കൊലക്കേസിൽ സാക്ഷിയായ ആളെ കോടതി പരിസരത്തു െവച്ച് ആക്രമിച്ചു. കരീപ്ര ശ്രീരാജ് വധക്കേസിലെ സാക്ഷി നെടുമൺകാവ് വാക്കനാട് ഉളകോട് സ്മിത നിവാസിൽ മനുകുമാറിനെ (47) ആണ് ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കൊല്ലം അഡീഷനൽ സെഷൻസ് കോടതി മൂന്നിനു സമീപത്തായുള്ള റോഡിലാണ് ആക്രമണം നടന്നത്. ഒന്നാം സാക്ഷിയായ മനുകുമാർ ശ്രീരാജിെൻറ പിതാവ് രാജേന്ദ്രൻ ആചാരിക്കും ബന്ധുവായ വിക്രമനുമൊപ്പമാണ് കോടതിയിലെത്തിയത്.
തുടർന്ന്, ഇരുഭാഗത്തുമുള്ളവർ സംഘടിച്ചതോടെ എ.സി.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. സമീപത്തെ കടയിലെ സി.സി ടി.വിയിലെ ദൃശ്യങ്ങളിൽനിന്ന് ആക്രമണം നടത്തിയവരെ കുറിച്ചുള്ള വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. ആക്രമിച്ചവരെ കണ്ടാലറിയാമെന്ന് രാജേന്ദ്രനും മനുകുമാറും മൊഴിനൽകി.
കരീപ്ര നെടുമൺകാവ് ആശുപത്രിമുക്ക് സി.പി.എം ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ യൂനിറ്റ് അംഗവുമായിരുന്ന ശ്രീരാജിനെ 2014 ഏപ്രിൽ 15നാണ് പിതാവിെൻറ മുന്നിൽവെച്ച് അടിച്ചുകൊലപ്പെടുത്തിയത്. ആർ.എസ്.എസ് പ്രവർത്തകരായ ഏഴുപേരാണ് പ്രതിസ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.