കൊല്ലം: മൈലക്കാട് ജോസ് സഹായൻ വധക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി പരാതി. കുറ്റകൃത്യത്തിനു ശേഷം പ്രതികൾ പോയ വാഹനം തിരിച്ചറിഞ്ഞ നാലാം സാക്ഷി മൈലക്കാട് ജോൺ ബ്രിട്ടോയെയാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ചാത്തന്നൂര്‍ പൊലീസ് കേസെടുത്തു.
ഇൗ മാസം ഏഴിനാണ് ജോൺ ബ്രിട്ടോ കോടതിയിൽ ഹാജരായി പ്രതികള്‍ക്കെതിരെ മൊഴി നൽകിയത്. ഇതിനു പിന്നാലെയാണ് മൈലക്കാട്ട് െവച്ച് പ്രതികളുടെ അടുപ്പക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് ചാത്തന്നൂര്‍ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആറിനാണ് ജില്ല അഡീഷനൽ കോടതി നാലിൽ കേസിൽ വിചാരണ തുടങ്ങിയത്. ഇതുവരെ 36 സാക്ഷികളെ വിസ്തരിച്ചു. 85 സാക്ഷികളാണ് കേസിലുള്ളത്. ഭാര്യയായ രണ്ടാം സാക്ഷി ലിസി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സേതുനാഥ് ഹാജരായി. 2009 ജൂലൈ 26ന് രാത്രി ഒമ്പതിനു കാറിലെത്തിയ സംഘം ജോസ് സഹായനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 10പേരാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.