കൊല്ലം: ഭർതൃഗൃഹത്തിൽ മരിക്കേണ്ടിവന്ന വിസ്മയയുടെ നടുക്കുന്ന ജീവിതചിത്രം െനാമ്പരമായി പടരുന്നതിനിടെയാണ് വീണ്ടും യുവതികളുടെ മരണങ്ങൾ സംസ്ഥാനത്ത് കേൾക്കുന്നത്. മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ ഓരോ ദിവസവും കേൾക്കുമ്പോഴും ഭൂരിഭാഗം കേസുകളും പുറത്തറിയാതെ പോകുകയുമാണ്.
പാമ്പിനെ കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ അത്യപൂർവ സംഭവത്തിെൻറ ഞെട്ടലിൽ നിന്ന് വിട്ടുമാറാത്ത ജില്ലയുടെ കിഴക്കൻ മേഖലയിൽ മറ്റൊരു തീരാനൊമ്പരമാകുകയാണ് വിസ്മയ. ഉത്രയുടെ മരണം കൊലപാതകമാണെന്ന് അന്വേഷണത്തിലൂടെയാണ് തെളിഞ്ഞത്. കേസിൽ ഭർത്താവും ബന്ധുക്കളുമടക്കം വിചാരണ നേരിടുകയാണ്.
വിസ്മയയുടെ മരണവും കൊലപാതകമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറയുന്ന മാതാപിതാക്കൾക്ക് നീതി ലഭിക്കുമെന്നുതന്നെയാണ് നാട് വിശ്വസിക്കുന്നത്.
ലോക്ഡൗൺ കാലത്ത് ഗാർഹിക പീഡനങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ ശരിവെക്കുംവിധമാണ് അനിഷ്ടസംഭവങ്ങൾ പുറത്തുവരുന്നത്. വലിയ ദുരന്തത്തിലേക്കെത്തും വരെ മിക്ക സംഭവങ്ങളും പുറത്തറിയില്ല. സ്ത്രീകൾക്കും കുട്ടികൾക്കും പരാതി നൽകുന്നതിനായി വാട്സ്ആപ് നമ്പർ ഉൾെപ്പടെ സർക്കാർ സജ്ജീകരണം ഒരുക്കിയിട്ടുണ്ടെങ്കിലും മിക്കവരും പ്രയോജനപ്പെടുത്താറില്ല.
ശാരീരിക, ലൈംഗിക പീഡത്തൈക്കാൾ കൂടുതൽ സാമ്പത്തിക, മാനസിക പീഡന പരാതികളാണെന്നാണ് കണക്ക്. സാമ്പത്തിക പിരിമുറുക്കം, കുട്ടികളുടെ പഠനം, പ്രഫഷനലുകളാണെങ്കിൽ വീട്ടിലിരുന്നുള്ള ജോലിയും വീട്ടുജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നതിെൻറ കഷ്ടപ്പാടുകൾ തുടങ്ങി ഒട്ടേറെ മാനസിക സംഘർഷങ്ങളിലൂടെയാണ് സ്ത്രീജീവിതം ലോക്ഡൗൺ കാലത്ത് മുന്നോട്ടുപോകുന്നത്.
പീഡനത്തിനിരയാകുന്ന വ്യക്തി കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോകുന്നതിനാൽ പലരും ഭയപ്പെട്ട് പ്രതികരിക്കുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്. പീഡനങ്ങൾക്കു മുതിരുന്നവർ ഏതെങ്കിലും രീതിയിൽ വ്യക്തിത്വ വൈകല്യങ്ങളുള്ളവരോ ലഹരിക്ക് അടിമകളോ ആയിരിക്കുമെന്നും അവരെ തിരിച്ചറിയാൻ കഴിയണമെന്നും മുന്നറിയിപ്പ് നൽകുന്നു.
കുടുംബത്തിലുണ്ടാകുന്ന സമ്മർദങ്ങൾക്ക് കൂടുതൽ അടിമപ്പെടുന്നത് സ്ത്രീകളാണ്. ശാരീരിക പീഡനത്തെക്കാൾ അവർ അനുഭവിക്കുന്നത് കടുത്ത മാനസിക പീഡനമാണ്. വർത്തമാനകാലത്ത് സ്ത്രീധന പീഡനമടക്കം വർധിക്കുമ്പോഴും അവസാന നിമിഷം മാത്രമാണ് എല്ലാം പുറത്തറിയുന്നത്. അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.