െകാല്ലം: യുവാവ് പോക്സോ കേസിൽ പിടിയിലായി. കൊല്ലം വെസ്റ്റ് സർപ്പക്കുഴിക്ക് സമീപം സൺഡേ കോളനിയിൽ വില്ലിമംഗലം വീട്ടിൽ ആർ. രോഹിൻ (22) ആണ് പിടിയിലായത്. പെൺകുട്ടി വീട്ടിൽ അസ്വാഭാവികമായി പെരുമാറിയതിനെതുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് പെൺകുട്ടിയെ ഷെൽറ്റർ ഹോമിലേക്ക് മാറ്റി. പ്രതിയെ തിരുമുല്ലവാരത്തുനിന്നാണ് പൊലീസ് പിടികൂടിയത്. കൊല്ലം അസി. കമീഷണർ ജി.ഡി. വിജയകുമാറിെൻറ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ബി. ഷെഫീക്, എസ്.ഐ ഐ.വി. ആശ, എസ്.സി.പി.ഒമാരായ ബിനു, മിനി, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ യുവാവ് അറസ്റ്റിൽ
െകാല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ യുവാവ് പൊലീസ് പിടിയിലായി. ആലപ്പുഴ മാവേലിക്കര തഴക്കര കണ്ണോത്തുമുടി അതുല്യ ഭവനിൽ അഭിജിത്ത് (23) ആണ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ കൊല്ലം സ്വദേശിനിയായ പതിനേഴുകാരിയുമായി പരിചയത്തിലായ യുവാവ് കഴിഞ്ഞ ആഗസ്റ്റ് 18ന് വെളുപ്പിന് പെൺകുട്ടിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി ചിന്നക്കടയിലെത്തിച്ചു. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസ് സംഘത്തെ കണ്ട് ഇയാൾ സ്ഥലത്ത് പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പുലർച്ച നഗരത്തിൽ തനിച്ച് നിൽക്കുന്ന പെൺകുട്ടിയോട് പൊലീസ് സംഘം വിവരങ്ങൾ ചോദിച്ചതോടെയാണ് തട്ടിക്കൊണ്ടുവന്നതാണെന്ന് വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.