റ​ജീ​ന

അപൂർവരോഗം ബാധിച്ച യുവതി ചികിത്സ സഹായം തേടുന്നു

കൊല്ലം: മോട്ടോർ നൂറോൺ എന്ന അപൂർവ രോഗം ബാധിച്ച യുവതി ചികിത്സ സഹായം തേടുന്നു. ചിന്നക്കട കന്‍റോൺമെന്‍റ് ഡിപ്പോ പുരയിടം ഡി.ആർ.എ 162ൽ കമാലുദ്ദീ‍െൻറ ഭാര്യ റജീനയാണ് (38) സഹായം തേടുന്നത്. രോഗം ബാധിച്ചിട്ട് 16 വർഷമായി. നടക്കുമ്പോൾ സ്ഥിരമായി മറിഞ്ഞുവീണ് തുടങ്ങിയതോടെയാണ് രോഗം തിരിച്ചറിഞ്ഞത്. അന്നുമുതൽ വിവിധ ആശുപത്രികളിൽ ചികിത്സതേടി.

ഇതുവരെ 25 ലക്ഷത്തിലധികം രൂപ ചെലവായി. ചികിത്സകൾ തുടരേണ്ടിവന്നതോടെ ഗൾഫിലെ ജോലിയിൽ തിരികെ കയറാൻ കമാലുദീന് കഴിഞ്ഞില്ല. ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷങ്ങൾ ചെലവ് വരും. എട്ടു വയസ്സുള്ള മകനും ജനിച്ചപ്പോൾ മുതൽ രോഗബാധിതനാണ്.

ഒന്നരവയസ്സിനുള്ളിൽ നാല് ശസ്ത്രക്രിയകൾ കുഞ്ഞിന് നടത്തി. കുടുംബത്തിന് സ്വന്തമായി വീടില്ല. ഇപ്പോൾ ഏഴ് ലക്ഷം രൂപ കടവുമുണ്ട്. ഭക്ഷണത്തിനും ചികിത്സക്കും പോലും വഴി കാണാതെ വലയുകയാണ്. ചികിത്സ സഹായത്തിനായി ഭർത്താവ് കമാലുദ്ദീ‍െൻറ പേരിൽ താമരക്കുളം കാനറ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0814101065028, IFSC: CNB0000814. ഗൂഗിൾ പേ നമ്പർ: 9846433578. ഫോൺ: 9846433578.

Tags:    
News Summary - young woman suffering from a rare disease motor neurone disease seeks treatment help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.