മ​ഹേ​ഷ്

എ​ക്സൈ​സ് സം​ഘ​ത്തിന്‍റെ വി​ല​ങ്ങ് ത​ട്ടി​പ്പ​റി​ച്ച്​ ഓ​ടി​യ യു​വാ​വ് അ​റ​സ്​​റ്റി​ൽ

കു​ന്നി​ക്കോ​ട്: കേ​സ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തിെൻറ കൈ​യി​ൽ​നി​ന്ന്​ വി​ല​ങ്ങ് ത​ട്ടി​പ്പ​റി​ച്ച് ഓ​ടി​യ യു​വാ​വ് അ​റ​സ്​​റ്റി​ലാ​യി. മ​ഞ്ഞ​ക്കാ​ല പാ​റ​വി​ള വീ​ട്ടി​ൽ മ​ഹേ​ഷ് (24) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ത​ല​വൂ​ർ പാ​റ​ക്ക​ട​വി​ലാ​ണ് സം​ഭ​വം. ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രു​ടെ വി​വ​രം ല​ഭി​ച്ച​ത​നു​സ​രി​ച്ച് എ​ക്സൈ​സ് റെ​യി​ഞ്ച് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

സ്ഥി​രം വി​ൽ​പ​ന​ക്കാ​ര​നാ​യ വ​ട​ക്കേ​പു​ര ച​രു​വി​ള വീ​ട്ടി​ൽ സാ​ബു​വി​നെ അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി. ഇ​യാ​ളെ വി​ല​ങ്ങ​ണി​യി​ക്കാ​ൻ തു​ട​ങ്ങ​വെ​യാ​ണ് മ​ഹേ​ഷ് ഓ​ടി​വ​ന്ന് വി​ല​ങ്ങ് ത​ട്ടി​പ്പ​റി​ച്ച് ഓ​ടി​യ​ത്. എ​ക്സൈ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടു​കി​ട്ടി​ല്ല. തു​ട​ർ​ന്ന് കു​ന്നി​ക്കോ​ട് പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ മ​ഹേ​ഷി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Tags:    
News Summary - youth ran with excise's handcuff arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.